അടിച്ചമര്‍ത്തലുകള്‍ക്കോ തരം താഴ്ത്തലുകള്‍ക്കോ മലയാള ബ്ലോഗില്‍ സ്ഥാനമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് , ഈ വക കാര്യങ്ങള്‍ക്ക് കാപ്പിലാന്റെ ഊര്‍ജ്ജം കെടുത്താന്‍ കഴിയില്ല എന്ന് പറയുവാന്‍ നാളെ രാത്രി ഇന്ത്യന്‍ സമയം രാവിലെ എട്ട് മണിക്ക് കാപ്പിലാന്റെ നേത്ര്വത്വത്തില്‍ ബൂലോകത്ത് പുതിയ ആല്‍ത്തറ ഉദ്ഘാടനം ചെയ്യപ്പെടുന്നു .aalthara-1[1]_0

കൂതറ മാണിക്യത്തിന്റെ ആല്‍ത്തറ അല്ല ബൂലോകത്തെ ആല്‍ത്തറ എന്നുറക്കെ പറയുവാന്‍ , പകരം വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ തന്ന സ്നേഹ വാല്സല്യങ്ങള്‍ , നിങ്ങളുടെ കരുതലുകള്‍ അവ മാത്രമാണ് എന്‍റെ മൂലധനം എന്ന് ബൂലോകത്തെ കാണിച്ചു കൊടുക്കുവാന്‍ . അവ നിറയുന്ന നിങ്ങളുടെ ആല്‍ത്തറ നാളെ രാത്രി ഷാപ്പന്നൂര്‍ തെക്ക് വടക്കായി പുനഃ പ്രതിഷ്ഠ ചെയ്യുന്ന വിവരം ബൂലോകത്തെ ഈ സമയം അറിയിക്കുകയാണ് .

കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ തന്ന സ്നേഹ വല്സല്യങ്ങള്‍ നിങ്ങള്‍ തരും എന്ന് പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടു , നിങ്ങളെ ഓരോരുത്തരെയും ഞങ്ങളുടെ പുതിയ ആല്‍ത്തറ യിലേക്ക് സ്വാഗതം ചെയ്യുന്നു .
കാത്തിരിക്കുക നാളെ രാത്രി എട്ടുമണിക്ക് ബൂലോകത്ത് പുതിയ ആല്‍ത്തറ . ഈ തിരുവോണം ഞങ്ങളോടൊപ്പം .

സ്നേഹത്തോടെ നിങ്ങളുടെ
കാപ്പിലാന്‍ .

Related Posts with Thumbnails
  1. അഭിനന്ദനങ്ങള്‍ :)

  2. Kaappilaan says:

    ആല്‍ത്തറയില്‍ ആദ്യ കമെന്റ് സംഭാവന ചെയ്ത മനോജിന് നന്ദി .ഇനിയും അനേക സുമനസുകളുടെ സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു .

  3. acharyan says:

    ആശംസകള്‍