പണിക്കരാണ് താരം .

Posted: 21st February 2010 by കാപ്പിലാന്‍ in പ്രതികരണം

പുറംചൊറിയിലിന്റെ പുറമ്പോക്കുകൾഎന്ന പണിക്കരുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെക്കാലത്തിനു ശേഷം ബ്ലോഗില്‍ വായിച്ചു ചിരിച്ച പോസ്റ്റ്‌ ഇതല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക ഉണര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല .

നമ്മുടെ ബൂലോകത്ത് പുറം ചൊറിയലോ , ഗ്രൂപ്പിസമോ ? അസംഭവ്യം അസംഭവ്യം !!

അങ്ങനെ ഒരു കാര്യം ബൂലോകത്ത് ഉണ്ടാകുകയോ ? ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല !!

പണിക്കരുടെ വരകളും കുറികളും കവിതകളും ഏറെ ആസ്വദിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ പറയട്ടെ , ഇത്രയധികം രസിച്ച മറ്റൊരു തമാശയും അടുത്തെങ്ങും വായിച്ചിട്ടില്ല എന്ന് തന്നെ വേണം പറയുവാന്‍ .

വളരെയധികം  അറിവുള്ള ഒരാള്‍ എന്ന നിലയില്‍ പണിക്കരെ ഞാന്‍ ഉപദേശിക്കണ്ട കാര്യമില്ലെന്നറിയാം . എന്നാല്‍ പണിക്കരുടെ ആ പോസ്റ്റ്‌ കണ്ടപ്പോള്‍ എന്‍റെ ബ്ലോഗ്‌ ജീവിതവുമായി ഒന്ന് ചേര്‍ത്ത് വെയ്ക്കുവാന്‍ നോക്കുകയാണ് .

കഴിവുള്ളവരെ തകര്‍ക്കുവാന്‍ ബൂലോകത്തെ വിധ്വംസക  ഗ്രൂപ്പുകള്‍ക്കോ പുറം ചൊറിയല്‍ പാര്‍ട്ടികള്‍ക്കോ കഴിയില്ല എന്നതിന്റെ എത്രയോ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് . പണിക്കരെ തിലകനോട് ഉപമിച്ച കാക്കായ്ക്ക് പ്രമാണം .

കാപ്പിലാന്റെ സാമ്രാജ്യത്തില്‍ കള്ള് കുടിക്കുവാനും , ഒഴിച്ച് കൊടുക്കുവാനും വന്നവര്‍ കൂട്ടം ചേര്‍ന്ന് ഓലപാമ്പിനെ വിട്ട്  വിരട്ടാന്‍ വന്ന കാര്യം ആരും അത്ര വേഗം മറക്കില്ല .കള്ള് കുടിക്കുവാനും , വാള് വെയ്ക്കുവാനും , വെള്ളത്തില്‍ പൂട്ടുവാനും കൂട്ടത്തില്‍ പാടുവാനും വന്നവര്‍ ഇന്ന് വളര്‍ന്നിരിക്കുന്നു /ചിലര്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിപ്പുകാരായി . കാപ്പിലാന്‍ അവശനായി ഒരു മൂലക്കും ആയി എന്നും പലരും തെറ്റായി ധരിച്ചിരിക്കുന്നു . ഒന്നോ രണ്ടോ പേരോ,  ഒരു ഗ്രൂപ്പോ അല്ലെങ്കില്‍ എന്‍റെ ശത്രുക്കള്‍ പോലും ആയിരുന്നില്ല , കഴിഞ്ഞ വര്‍ഷം എനിക്കെതിരെ തിരിഞ്ഞത് . ഞാന്‍ മിത്രങ്ങളെ പോലെ കൊണ്ട്‌ നടന്ന ഞാന്‍ ഏറെ സ്നേഹിച്ച കുറെ ആളുകളും എന്നോട് വിരോധമുള്ള കുറെ ആളുകളും ചേര്‍ന്ന് നടത്തിയ നാടകങ്ങള്‍ അത്ര വേഗം ആര്‍ക്കും ( ബ്ലോഗില്‍ ഉള്ള കാലത്തോളം എനിക്ക് ) മറക്കുവാന്‍ കഴിയില്ല/ഞാന്‍ ഒന്നും വിശദീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല .

ഞാന്‍ എന്ന വ്യക്തിയെ തകര്‍ക്കുവാന്‍ ഒരു കൂട്ടമാളുകള്‍ . ശത്രുപക്ഷത്തു കൂടുതല്‍ ആളുകള്‍ ഉണ്ടായത് കൊണ്ട്‌ , എന്‍റെ തലയിലെ അഞ്ചാറ് രോമങ്ങള്‍ പറിഞ്ഞു പോയി എന്നതല്ലാതെ എനിക്ക് ക്ഷീണങ്ങള്‍ പറ്റിയില്ല എന്ന് തന്നെ പറയാം .

എനിക്കെതിരെ ഗ്രൂപ്പ്‌ മെയിലുകള്‍ , അനോണികള്‍ , എന്‍റെ വ്യാജ പ്രൊഫൈല്‍ ഇതെല്ലാം കൊണ്ട്‌ ആര്‍ക്ക് എന്ത് ഗുണമുണ്ടായി എന്ന് ഇത് ചെയ്തവര്‍ തന്നെ വിലയിരുത്തട്ടെ .

തലക്ക് മുകളില്‍ കൂടി പക്ഷികള്‍ പലതും പറന്ന്  പോകുമെങ്കിലും ഒരിക്കലും അവയെ തലയില്‍ കൂട് വെയ്ക്കാന്‍ അനുവദിക്കരുത് . കാട്ട് തീ പടര്‍ത്തുവാന്‍ ചാരം മൂടിയ അല്പം കനല്‍ ബാക്കി നിന്നാല്‍ മതി എന്നത് പോലെ തക്ക സമയത്ത് തന്നെ പണിക്കര്‍ വളരെ ശക്തമായി പ്രതികരിച്ചു . അതാണ്‌ ഇന്നത്തെ പണിക്കരുടെ പോസ്റ്റ്‌ വഴി ഞാന്‍ മനസിലാക്കുന്നത്‌ .  അങ്ങനെ പണിക്കര്‍ ഒരു പോസ്റ്റ്‌ ഇടുവാന്‍ കാരണക്കാരനായ കാക്കയേയും ഞാന്‍ ഈ സമയം ഓര്‍ക്കുന്നു .പണിക്കര്‍ നല്ല കഴിവുള്ള ഒരു ബ്ലോഗറാണ് .കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ പണിക്കര്‍ക്ക് കഴിയും എന്നതില്‍ സംശയവും ഇല്ല .

കൂടുതലായി ഞാന്‍ ഒന്നും വിശദീകരിക്കുകയോ , വഷളാക്കുകയോ ചെയ്യുന്നില്ല . എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു . ബൂലോകം കൂടുതല്‍ ഉയരങ്ങളിലേക്ക് വളരട്ടെ .ആശംസകള്‍  

 

Related Posts with Thumbnails