ബോംബെ ഭീകരാക്രമണത്തിലെ പ്രധാന പ്രതി ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യുവാന്‍ വേണ്ടി ഇന്ത്യന്‍ അധികൃതര്‍ അമേരിക്കയിലേക്ക് വരുന്നു . .എന്നാല്‍ യാതൊരു കാരണവശാലും മരണ ശിക്ഷ വിധിക്കുവാനോ കുറ്റവാളിയായ ഹെട്ലിയെ ഇന്ത്യക്ക് കൈമാറുവാനോ കഴിയില്ല എന്നതാണ് പുതിയ വാര്‍ത്ത .
അമേരിക്കന്‍ പൌരനും ചിക്കാഗോയില്‍ താമസക്കാരനുമായ ഹെട്ലി കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ചിക്കാഗോയില്‍ അറസ്റ്റിലായത് .ബോംബെ സ്ഫോടനം ഉള്‍പ്പെടെ ഏകദേശം ആറോളം തീവ്രവാദ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു ഹെട്ലി .
രണ്ട് സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഹെട്ലി .പതിനേഴാം വയസ് വരെ പാക്കിസ്ഥാനിലെ പിതാവിനോടൊപ്പം താമസിച്ച ഈ കൂതറ നേരെ എത്തിയത് അമേരിക്കയില്‍ .ആ സമയം ദാവിന്റെ അമ്മ അമേരിക്കയില്‍ ഒരു ബാര്‍ നടത്തുകയായിരുന്നു . പിതാവിനോടൊപ്പം കടുത്ത പാരമ്പര്യ മുസ്ലിം പശ്ചാത്തലത്തില്‍ വളര്‍ത്തപ്പെട്ട ഹെട്ലി എത്തിയത് നേരെ തിരിച്ചുള്ള ഒരു സംസ്കാരത്തില്‍ .ഇവിടെ ഹെട്ളിയുടെ മാതാവ് ഖ്യ്ബെര്‍ പാസ് എന്നൊരു ബാര്‍ നടത്തുകയായിരുന്നു .
ഇന്ന് ഹെട്ലി ഇസ്ലാം തീവ്രവാദത്തിന്റെ തലപ്പത്ത് എത്തി നില്‍ക്കുന്നു . ചിക്കാഗോയില്‍ പാകിസ്ഥാനിയായ ഭാര്യയും കുട്ടികളും ഉള്ളപ്പോള്‍ തന്നെ ന്യൂയോര്‍ക്കില്‍ ഒരു അമേരിക്കന്‍ ഗേള്‍ ഫ്രണ്ട് കൂടി ഹെട്ലിക്കുണ്ട്.ഡേവിഡ് ഹെട്ലിഎന്ന പേര് അമേരിക്കയില്‍ വന്നതിന് ശേഷം സ്വീകരിച്ചതാണ് .പാകിസ്ഥാനില്‍ ദാവൂദ് ഗിലാനി എന്ന പേരില്‍ അറിയപ്പെടുന്നു . പേരുകള്‍ പോലെ തന്നെ ഡേവിഡ് ഹെട്ലിയുടെ ശരീരത്തിനും രണ്ട് രാജ്യങ്ങളുടെ ചേരുവകള്‍ ഉണ്ട് .ഒരു കണ്ണ് തവിട്ടു നിറമുള്ളതും മറ്റേതു നീലയും .
ഡാനിഷ് പത്രത്തില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വന്നതിന്റെ പേരില്‍ പത്രത്തിനെതിരെയും രാജ്യത്തിനെതിരെയും പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഡേവിഡ് എന്ന ദാവൂദാണ്.ഭീരുക്കളുടെ ആയുധമാണ് ഭീകര പ്രവര്‍ത്തനം എന്ന് പറയുമ്പോഴും ,തന്റെ സ്കൂള്‍ കൂട്ടുകാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഹെട്ലി ഇങ്ങനെ പറയുന്നു “ നിങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങളെ കാടത്തമെന്നോ , അസന്മാര്‍ഗമെന്നോ , ക്രൂരത എന്നോ വിളിച്ചോളൂ , പക്ഷേ അതൊരിക്കലും ഭീരുത്വമല്ല “.
ഇമെയില്‍ സന്ദേശം ഇങ്ങനെ തുടരുന്നു ” ചെറുതും വലുതുമായ ധീര കൃത്യങ്ങള്‍ ഇന്ന് ലോകത്തിന് കാട്ടി കൊടുക്കുന്നത് , മുസ്ലീം രാജ്യങ്ങള്‍ തന്നെയാണ് “.മനുഷ്യ
ബോംബിനെയും തല വെട്ടുന്നതും ധീരതയുടെ ഏറ്റവും വലിയ പ്രതീകമായാണ് ഹെട്ലി കാണുന്നത് .





ഇന്ത്യാക്കാരന്റെ കുറച്ചു കാശുകൂടി വെറുതെ പോകാന്‍ പോകുന്നു….
?