മുഖമില്ലാത്തവര്‍ വിളിച്ചുകൂട്ടിയ
പത്രസമ്മേളനത്തില്‍ വാക്കുകള്‍
പണയം വച്ചവരും, നട്ടെല്ലുകള്‍
വളച്ചു കൂട്ടിയവരും, പിന്നെ
ബില്ലുകള്‍ സമയകാലങ്ങളില്‍
അടയ്കാന്‍ മറന്നു പോയവരും
എത്തുവാന്‍ മറന്നുപോയില്ല.
സമയം കളയാതെ സത്യം
മറച്ചുവയ്ക്കുവാനുള്ള പ്രക്രിയ
പതിവുപോലെ അവിടെ തുടര്‍ന്നു.
പ്രകാശം കറുപ്പാണെന്നവര്‍
ഒന്നായി തീരുമാനിച്ചു.
സത്യമെന്നത് കള്ളമാണെന്നും
സ്നേഹത്തിന്റെ അര്‍ത്ഥം
വഞ്ചനയാണെന്നും
അവരുടെ നേതാവു വിളിച്ചുകൂവി.
അവസാനം അവരെല്ലാം ചേര്‍ന്ന്
മഠയന്മാര്‍ക്ക് പണ്ഡിതശ്രീ
അവാര്‍ഡുകള്‍ നല്‍കി.
പിന്നീട് എല്ലാവരും കറുത്ത
പ്രകാശം വരുമെന്നും കരുതി
കാത്തിരുപ്പ് തുടര്‍ന്നു!
Posts Tagged ‘പ്രകാശം’
2


