Posts Tagged ‘മാവേലി’

മാവേലി ഇന്‍ ആക്ഷന്‍

Posted: 30th August 2009 by കാപ്പിലാന്‍ in കവിത
Tags: ,

മാവേലി പതാളത്തില്‍ ഇരുന്നു പാടിയത്:
         
“ചിങ്ങം പുലര്‍ന്നു
അത്തം കഴിഞ്ഞു
ഓണം വരുന്നു
ഞാനും വരുന്നു”

മാവേലി കണ്ട  കേരളം:
“മാവേലി  നാട് കാണീടും കാലം
മാനുഷ ജന്മങ്ങള്‍ പുല്ല്‌ പോലെ
ആര്‍മാദത്തോടവര്‍ വാഴും കാലം
ആപത്തുമാത്രം അതങ്ങുമിങ്ങും
കള്ളവുമുണ്ട് ചതിയുമുണ്ട്
എള്ളോളമില്ല തെളി വചനം
ആധിയും വ്യാധിയും എല്ലാമുണ്ട്
ബാലമരണങ്ങള്‍ കൂടെയുണ്ട്”
കേരളം കണ്ട് മാവേലി പാടിയത്:
“നാടു മുടിഞ്ഞു, നാണം വരുന്നു
ഞാന്‍ ഭരിച്ച നാടു കണ്ട് നാണം വരുന്നു
ഞാനും പോകുന്നു, ഇനി ഞാനും പോകുന്നു
നാട്ടില്‍ നിന്നും നാടു വിട്ട് ഞാനും പോകുന്നു”
പാവം മാവേലി!!
 
 
എല്ലാവര്‍ക്കും ഓണാശംസകള്‍!!
അരുണ്‍ കായംകുളം

Related Posts with Thumbnails