കണ്ണില്ലാത്തവര്‍ കാണട്ടെ,
ചെവിയില്ലാത്തവര്‍ കേള്‍ക്കട്ടെ!
ബൂലോക ദേവാലയത്തിലിതാ
സമാധാനം വരവാകുന്നു!
അന്യന്റെ അപ്പക്കഷണങ്ങള്‍
വിശക്കുന്നവനു ഭോജ്യമാകും,
അന്യന്റെ വാചകങ്ങള്‍
ശുഷ്ക മനസ്സുകളെ കുളിര്‍പ്പിക്കും!
മണ്ഡരി മനസ്സുകളേ,
മാന്ദ്യത ബാധിച്ച ചിന്തകളേ
ബൂലോക ദേവാലയത്തിലിതാ
മിശിഹായുടെ വരവാകുന്നു!
അവന്റെ കയ്യില്‍ ചാട്ടവാറില്ല
അവനണിയുന്നത് പൂമാലമാത്രം!
അവന്റെ കണ്ണില്‍ രോഷാഗ്നിയില്ല
കണ്ണീരവന്റെ സ്നേഹ നദി!
വെള്ള പുതച്ച കപടതകളേ
രക്തം പുരണ്ട കയ്യുകളേ
ബൂലോക ദേവാലയത്തിലിതാ
ശാന്തിയുടെ വരവാകുന്നു.
Posts Tagged ‘സമാധാനം’
1


