ഫെമിനിസം എന്ന വാക്ക് ബൂലോകത്ത് കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു . ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന സിംഗിള്‍ മദര്‍ എന്നതിനെക്കുറിച്ചാണ് . സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്നതുപോലെ സമൂഹത്തില്‍ വിഷം പടര്‍ത്തുവാന്‍ അത് കാരണമാകും . പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ കാലും പറിച്ചു നടക്കുന്ന ഒരു സമൂഹത്തിലെ ജീവിത രീതികള്‍ എങ്ങനെ ആകും എന്നത് ഞാന്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം .തിരിച്ചറിവുകള്‍ ഉണ്ടാകേണ്ട സമയത്ത് തിരിച്ചറിയാതെ രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടായി അല്ലെങ്കില്‍ കുറെ ഗര്‍ഭചിദ്രം നടത്തി , കുട്ടികളെ നശിപ്പിച്ച് അവസാനം തകര്‍ന്ന കുടുംബ ബന്ധങ്ങളില്‍ കഴിയുന്ന ധാരാളം പേരെ എനിക്ക് ചുറ്റും കാണാം . അതുകൊണ്ട് തന്നെ അമേരിക്കയില്‍ ഇത്തരം അമ്മമാരെ സഹായിക്കുവാന്‍ വേണ്ടി കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട് .സ്വന്തം അമ്മക്ക് പോലും കുട്ടിയുടെ തന്തയാര് എന്നതില്‍ യാതൊരു നിശ്ചയവും ഇല്ലാത്ത ഒരു സ്ഥിതി വിശേഷം . ഇതില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കുണ്ട് എങ്കിലും , ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കു തന്നെ കേട് എന്ന് ആരും തിരിച്ചറിയുന്നില്ല . ഒരു കുട്ടിയുടെ തന്തയെ കണ്ടെത്തണം എങ്കില്‍ പതിനാറു പ്രാവശ്യം ഡി. എന്‍ . എ ടെസ്റ്റുകള്‍ നടത്തണം ഈ രാജ്യത്ത് .
“Feminism is the radical notion that women are human beings.”
ഫെമിനിസത്തെ കുറിച്ച് ക്രിസ് കാര്‍മേറെയുടെ വാക്കുകളാണ് മുകളില്‍ കൊടുത്തത് .ഫെമിനിസം എന്നാല്‍ എന്താണ് ? അതിനെക്കുറിച്ച് പലതും പലരും പറഞ്ഞു കേള്‍ക്കാറുണ്ട് . ചിത്രകാരന്റെ ഭാക്ഷ്യം ആകില്ല മറ്റൊരാള്‍ക്ക് , അല്ലെങ്കില്‍ ഒരു സ്ത്രീയെ സംബന്ധിച്ച് ഫെമിനിസത്തെ കുറിച്ച് പലതും പറയുവാന്‍ ഉണ്ടാകും . അല്ലെങ്കില്‍ ഇത് പോലെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും .പുരുഷവിരോധികളായ ലെസ്ബിയന്‍സ് , പൊതു സ്ഥലങ്ങളില്‍ സ്വന്തം ബ്രാകള്‍ കത്തിച്ച് പ്രകടനം നടത്തുന്നവര്‍ , സ്വന്തം കാമാസക്തികള്‍ ശമിക്കുവാനായി കാമ പേക്കൂത്തുകള്‍ നടത്തി കുട്ടികളെ നശിപ്പിക്കുന്നവര്‍ അങ്ങനെ പലതും .പക്ഷേ മത സാമൂഹിക , സാമ്പത്തിക തലങ്ങളില്‍ സമത്വം , സ്വാതന്ത്ര്യം ഇവ വേണം എന്നാവശ്യപ്പെടുന്ന സ്ത്രീകളുടെ ഒരു മുന്നേറ്റമായിരുന്നു ഈ ഫെമിനിസം .
(feminisme)എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് ഫെമിനിസം ഉണ്ടായത് . 1800 .ഫ്രാന്‍സില്‍ നടന്ന ഒരു സ്ത്രീ ശാക്തികരണം ആയിരുന്നു ഫെമിനിസം . പിന്നീട് ഈ ഇസം ശക്തി പ്രാപിച്ചത് 1960 കളില്‍ മാത്രമാണ് . സ്ത്രീകളുടെ മുന്നേറ്റം കണ്ടു പുരുഷപ്രജകള്‍ വിരണ്ടു . അവര്‍ ഇതിനെതിരെ പല ആക്ഷേപങ്ങളും മുന്നോട്ടു കൊണ്ടുവന്നു .ഫെമിനിസം അമേരിക്കയില്‍ അതുപോലുള്ള രാജ്യങ്ങളില്‍ വളരെ ശക്തമാണ് എങ്കിലും ( സ്ത്രീകള്‍ക്ക് വേണ്ടി നിയമ നിര്‍മ്മാണം വരെ ഇതുമൂലം നടന്നിട്ടുണ്ട് ) മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ വേണ്ട രീതിയില്‍ ഉള്ള സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ല .
ഫെമിനിസം അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളും മറ്റും നേടിയെടുത്തു എങ്കിലും ഇപ്പോള്‍ നടക്കുന്ന സര്‍ക്കസുകള്‍ പുരുഷന്മാരുടെ തലയില്‍ കയറി ഇരിക്കുവാനുള്ള ഒരു ശ്രമം ആയി മാത്രമേ കാണുവാന്‍ കഴിയൂ . ഉദാ . നമ്മുടെ നാട്ടിലെ അനാവശ്യ സ്ത്രീ പീഡന കേസുകള്‍ ( ഹെന്റെ ദൈവമേ എന്‍റെ കാര്യം പോക്കായി
) . സ്ത്രീ ഒരു മാതാവ് അല്ലെങ്കില്‍ നല്ലൊരു വീട്ടമ്മ എന്ന സ്ഥാനത്തില്‍ നിന്നും ഉയരത്തില്‍ ഇന്ന് സ്ത്രീ ഒരു നല്ല പ്രൊഫഷണല്‍ എന്ന സ്ഥാനം നേടിയെടുത്തു .ഇത് പലപ്പോഴും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ വഴി തെളിച്ചു . ഞാനാണോ നീയാണോ കൂടുതല്‍ സ്മാര്‍ട്ട് എന്നൊരു തമ്മില്‍ വൈര്യം ഇത് കാരണം ഉളവായി എന്ന് വേണമെങ്കില്‍ പറയാം .തളത്തില്‍ ദിനേശന്മാരുടെ കാര്യമല്ല പറയുന്നത് .കൂടുതല്‍ മത്സര്യബുദ്ധി പൊതു വേദികളിലും വീടുകളിലും രൂപപ്പെട്ടു .
ഇനിയും കൂടുതല്‍ ഫെമിനിസ്റ്റുകള്‍ ശക്തി പ്രാപിച്ചാല്‍ അത് സമൂഹത്തിനും കുടുംബത്തിനും ഒരു വിനയായി മാത്രമേ കലാശിക്കൂ .സ്ത്രീ സമത്വം പോലെ പുരുഷ സമത്വത്തിനും കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതായി വരും .സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഇപ്പോള്‍ തുല്യരാണ് ( ചില രാജ്യങ്ങള്‍ , മതങ്ങള്‍ ഇവ ഒഴിച്ചാല്‍ ) . ഇങ്ങനെ പോയാല്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ ജീവിക്കാം എന്നാണ് എന്‍റെ ചിന്ത . കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ വിള്ളലുകള്‍ ഫെമിനിസ്റ്റ്‌കള്‍ കാരണം ഉണ്ടാകാതെ സൂക്ഷിക്കാം .




ആണുങ്ങളുടെ തലയില്‍ കയറുകയും പുരുഷ വര്‍ഗത്തെ അടച്ച് പുച്ഛിക്കുകയുമാണ് ഫെമിനിസം എന്നാണ് ഭൂരിഭാഗം പെണ്ണുങ്ങള്‍ ധരിച്ച് വശായിരിക്കുന്നത്. പുരുഷന്മാര്‍ ഇങ്ങനെ ആരോടെങ്കിലും പോരാടിയിട്ടാണോ പുരുഷത്വം എന്ന അലങ്കാരം ധരിക്കുന്നത്? പെണ്ണുങ്ങളുടെ അസൂയക്കല്ലെ ഫെമിനിസത്തിലൂടെ പുരുഷന്‍ ഇരയായിരിക്കുന്നത്? ഫെമിനിസം എന്നാന്‍ വ്യക്തിത്വത്തിലുള്‍പ്പെടുന്ന സ്ത്രീത്വ വികസനമാണ്. അത് മത്സരവും പോരാട്ടവുമല്ല. നിര്‍ഭാഗ്യവശാല്‍ സ്ത്രീകള്‍ പുരുഷനെ കുറെ ഭത്സിച്ച് ഫെമിനിസമെന്ന പേരില്‍ ചര്‍ച്ചകള്‍ നടത്തുന്നു. സ്വന്തം വ്യക്തിത്വം ഉന്നതമാക്കാനുള്ള സമയം അങ്ങനെ നശിപ്പിക്കുന്നു
Best wishes….!!!
ഫെമിനിസ്റ്റുകളെക്കുറിച്ച് വിജ്ഞാനപ്രദമായ അറിവുകള്‍ പങ്കുവച്ച കാലിക പ്രസക്തമായ പോസ്റ്റ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍..!!!
ബന്ധപ്പെട്ട ഒരു ലിങ്കുകൂടി നല്‍കുന്നു.
ഫെമിനിസ്റ്റുകളുടെപിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്ര രഹസ്യങ്ങള്‍ ചിത്രകാരന്‍ അന്വേഷിക്കുന്നു…!!!
1800 .ഫ്രാന്‍സില്‍ നടന്ന ഒരു സ്ത്രീ ശാക്തികരണം ആയിരുന്നു ഫെമിനിസം
ഇതിന്റെ ആവശ്യമേഉള്ളു..
“സ്ത്രീ ഒരു മാതാവ് അല്ലെങ്കില്‍ നല്ലൊരു വീട്ടമ്മ എന്ന സ്ഥാനത്തില്‍ നിന്നും ഉയരത്തില്‍ ഇന്ന് സ്ത്രീ ഒരു നല്ല പ്രൊഫഷണല്‍ എന്ന സ്ഥാനം നേടിയെടുത്തു .ഇത് പലപ്പോഴും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ വഴി തെളിച്ച“
ഇതിനോടു യോജിക്കുന്നില്ല.ചില പുരുഷന്മാരുടെ അസഹിഷ്ണുതയാണ് കാരണം
കൈ മടക്കുമ്പോൾ ഒരു ബോൾ (മസിൽ എന്ന് മലയാളം) ഉരുണ്ടു വരുന്നിടത്തോളം കാലം അടങ്ങി ഒതുങ്ങി ജീവിച്ചാൽ ദേ പെണ്ണേ നിനക്കു കൊള്ളാം.. പിന്നെ ഈ കുടുംബത്തിനും എന്നൊരു ഭീഷണിയല്ലേ ഈ പോസ്റ്റ് എന്ന് സംശയിക്കത്തക്കവിധം എഴുതി മുടിച്ചില്ലേ ഈ പോസ്റ്റ് എന്നൊരു സംശയം ഇല്ലാതില്ല കാപ്പിൽജീ..
പോസ്റ്റ് കൊള്ളാം കാപ്പൂ, അഭിനന്ദനങ്ങൾ…
കല്യാണം കഴിക്കാത്തതോണ്ട് ഇതേ കുറിച്ച് വല്യ പിടിയില്ല:)
തല്ലല്ല് ഞാനോടി:):):)