ബ്ലോഗിലെ കവികളായ , ഗായകരായ യുവാക്കളുടെ ആശയും പ്രതീക്ഷയും ആവേശവുമാണ് ഡോണാ മയൂര . മയൂരയെ കുറിച്ച് വിശദമായ ഒരു ആമുഖക്കുറിപ്പ്‌ ആവശ്യമില്ല എന്ന് തന്നെ പറയാം .


മകള്‍,
ചെറുമകള്‍, സഹോദരി, ഭാര്യ, അമ്മ, സുഹൃത്ത്. എന്നിവയ്ക്ക് ഉപരിയായി നല്ലൊരു സാഹിത്യകാരി , ഗാന രചയിതാവ്‌ ,കവയത്രി എന്നീ തലങ്ങളില്‍ തന്റേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുവാന്‍ ഈ ചുരുങ്ങിയ പ്രായത്തിനുള്ളില്‍ കഴിഞ്ഞു എന്നത് കവയത്രിയുടെ തൊപ്പിയില്‍ തീര്‍ച്ചയായും ഒരു പൊന്‍തൂവലാണ് .അമേരിക്കയിലെ തിരക്കുകള്‍ക്കിടയില്‍ നല്ലൊരു കുടുംബിനിയായി ജീവിക്കുമ്പോഴും സാഹിത്യരംഗത്തെ ഈ മുന്നേറ്റങ്ങള്‍ പ്രവാസികളായ സ്ത്രീകള്‍ക്കും ഒരു മാതൃക ആകും എന്ന് തന്നെ പറയാം .മലയാളത്തെ മറന്ന് പോകാതെ സ്വന്തം മനസ്സില്‍ പ്രതിഷ്ടിക്കുകയാണ് ഞങ്ങള്‍ ഓരോരുത്തരും . ഒന്നും മോഹിച്ചു കൊണ്ടല്ല ബ്ലോഗിന്റെ പിന്നാലെ പായുന്നത് . നിങ്ങള്‍ തരുന്ന അല്പം സ്നേ . അത് മാത്രം മതി ഞങ്ങള്‍ക്ക് ജീവിക്കുവാന്‍ .ഇന്നലെ ഈ ആസ്വാദനം എഴുതിയപ്പോള്‍ ചില ഞരമ്പ്‌ രോഗികളോ മാനസിക രോഗം ബാധിച്ചവരോ എന്നെ അസഭ്യ വര്‍ഷങ്ങളാല്‍ അഭിക്ഷേകം ചെയ്തു . നേരെ വന്നു രണ്ട് വാക്ക് പറയുവാന്‍ ധൈര്യം കാട്ടാതെ മറഞ്ഞു നിന്ന് തെറി വിളിക്കുന്നവന്റെ സംസ്കാരം അല്ല എനിക്ക് . എന്നാല്‍ ആ തെറി വിളിയുടെ അര്‍ഥം എന്താണ് എന്നറിയുവാന്‍ വേണ്ടിയാണ് ഈ റീ- പോസ്റ്റ്‌.

നിങ്ങളെക്കാള്‍ ഒരു പക്ഷേ ചിലപ്പോള്‍ കൂടുതല്‍ അടുപ്പം ഞാനും മയൂരയുമായി കാണും . മാത്രമല്ല ഈ പോസ്റ്റ്‌ ഇട്ടു കഴിഞ്ഞ ഉടനെ മയൂരക്ക് ലിങ്കും അയച്ചു കൊടുത്തിരുന്നു . മയൂരക്ക് ഇല്ലാത്ത പ്രയാസങ്ങള്‍ അനോണികള്‍ക്ക്‌ എന്തിനാണാവോ ?

ഇനി മയൂരയെ പറ്റി അല്പം കൂടി .മയൂരയുടെ തൂലികത്തുമ്പില് നിന്നും ഉതിര്‍ന്നു വീഴുന്ന ഒരൊ വരികളും ആലപിക്കുവാന്‍ വേണ്ടി ബ്ലോഗിലെ ഗായകര്‍ കാത്തു നില്‍ക്കുന്നു . അതിനായി തന്നെ ഒരു കാസറ്റ്‌ കമ്പനി തുടങ്ങിയാലോ എന്ന ചിന്തയിലാണ് ബൂലോകത്തെ കരുത്തുറ്റ യുവ ഗായകര്‍ .‍ എന്നാല്‍ തന്റേതായ സര്‍ഗ ഭാവനകള്‍ കവിതകളിലോ ലേഖനങ്ങളിലോ ,ഗാനങ്ങളിലോ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ കവയത്രി തയ്യാറാകുന്നില്ല , മറിച്ച് നാടക രചനയിലും ഡോണ വ്യക്തി മുദ്ര പതിക്കുവാന്‍ ഉള്ള ശ്രമത്തിലാണ് . കാപ്പിലാന്‍ നാടകവേദിയിലെ ഒരംഗം എന്ന നിലയില്‍ പുതിയ ബ്ലോഗ്‌ നാടകങ്ങള്‍ക്ക് ഈ സമയം ആശംസകള്‍ അറിയിക്കുന്നു .ശ്രീമതി ഡോണ എഴുതിയ കവി ശിക്ഷ എന്ന നാടകം നമ്മള്‍ ഈയിടെ വായിച്ചിരുന്നുവല്ലോ. അതില്‍ രാജാവ്‌ നഗ്നനാണ് എന്ന് വിളിച്ചു കൂവുന്ന കുട്ടിയെ നാം ഒരുകാലത്തും മറക്കില്ല .


നമുക്കിനി
കവയത്രി ഈയിടെ എഴുതിയ തലക്കെട്ടില്ലാതെ… എന്ന കവിത , എങ്ങനെ ആസ്വദിക്കാം എന്ന് നോക്കാം .മൂന്ന് വാക്കുകളില്‍ കൂടി മൂന്ന് ലോകങ്ങള്‍ കാണിച്ചു തരികയാണ് കവയത്രി . സ്വര്‍ഗം നരകം ഭൂമി എന്നീ തലങ്ങളില്‍ കൂടി വായനക്കാര്‍ സഞ്ചരിക്കുന്നു .മൂന്ന് വാക്കുകളില്‍ ചിലപ്പോള്‍ ആദ്യമായി ആയിരിക്കണം ഇത്തരം മനോഹര കാവ്യങ്ങള്‍ പൂത്തുലയുന്നത് . മൂന്ന് വരികളില്‍ ജപ്പാനില്‍ ജന്മം കൊണ്ട കവിതാ ശാഖയാണ്‌ ഹൈക്കൂ കവിതകള്‍ . വളരെയധികം കവിതകള്‍ ഇതില്‍ രചിച്ചിട്ടുണ്ട് .ഒരോ വരികളിലും ഒരോ വാക്കുകള്‍ ചേര്‍ത്ത ആദ്യ കവിത എന്നത് ഒരു പക്ഷേ മഹാകവി കാപ്പിലാന്‍ എഴുതിയ മഴ എന്ന കവിതയാകാം .

ചൂണ്ട,
ദു:ഖം
സന്തോഷം.

എന്നീ മൂന്ന് വാക്കുകള്‍ക്ക് മുന്‍പേ മഴ എന്ന മഹാകാവ്യത്തില്‍ കാപ്പിലാന്‍ വരച്ചിട്ട വാക്കുകള്‍ ഒരു മഹാമാരി പോലെ പെയ്യ്തിറങ്ങി ബ്ലോഗില്‍ നിറഞ്ഞു .മഴ എന്ന മഹാകാവ്യത്തിലേക്ക് പോയി നമുക്ക് തിരികെ മയൂരയുടെ കവിതയില്‍ എത്താം .
മഴ
കുട
വടി
വളി
ചെളി
ചപ്പല്‍
പുഴ
മണല്‍
മാഫിയ
മഴ
വന്നാല്‍
പോപ്പി
കുട

ഇനി മഴ കവിതയില്‍ നിന്നും മഴപെയ്ത്‌ പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സന്തോഷങ്ങള്‍ , മഴ തോര്‍ന്നതില്‍ ഉള്ള ദുഃഖം , വീണ്ടും പുഴയില്‍ വെള്ളം വന്നതിലും ആ പുഴയിലെ ചെളിയില്‍ കളിക്കുവാന്‍ , കുളിക്കുവാന്‍ , പ്രസവിക്കുവാന്‍ , പെറ്റു പെരുകുവാന്‍ പുഴമീന്‍ വന്നതിലും ഉള്ള സന്തോഷം . കൂടാതെ ആ പുഴമീനില്‍ അഞ്ചാറ് പിടിച്ചു കറി വെച്ചാല്‍ ഭര്‍ത്താവ്‌ ഉച്ചക്ക് വരുമ്പോള്‍ പുഴമീന്‍ കൂട്ടി ചോറ് കൊടുക്കാം എന്ന സന്തോഷം ‍ . അങ്ങനെ ആ സന്തോഷത്തില്‍ ഒരു ചൂണ്ടയുമായി ഡോണ എന്ന കവയത്രി ആറ്റില്‍ പോകുമ്പോഴാണ് ആ ആറ്റിലെ മണ്ണ് എല്ലാം മണല്‍ മാഫിയകള്‍ കൊണ്ടുപോയി എന്നറിയുന്നത്‌ . അതിലെ ദുഃഖം .അങ്ങനെ സമ്മിശ്ര, വികാര തലങ്ങളില്‍ കൂടി ഈ കവിത സഞ്ചരിക്കുന്നു . വായനക്കാര്‍ക്ക് വീണ്ടും അറിവിന്റെ തീപ്പൊരികള്‍ ഈ കവിത വിട്ടുകൊടുക്കുകയാണ് . എല്ലാ ബ്ലോഗര്‍മാരും ഈ കവിതയെ കുറിച്ച് ചുരുങ്ങിയത് അഞ്ചു പുറത്തില്‍ ഉപന്യസിക്കണം . ഞാന്‍ ഈ തീപ്പൊരി ഇവിടെ വിടുകയാണ് . കവയത്രിയെ തേടി കൂടുതല്‍ പുരസ്കാരങ്ങള്‍ , പ്രശസ്തി പത്രങ്ങള്‍ അന്ഗീകാരങ്ങള്‍ ‍ എന്നിവ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു . ഇത്തരം കൂടുതല്‍ കവിതകള്‍ ജനമം എടുക്കട്ടെ .

ഒരിക്കല്‍ കൂടി ആശംസകള്‍ .

മുകളില്‍ എഴുതിയതിന്റെ തെറ്റുകള്‍ മാന്യമായ രീതിയില്‍ പറഞ്ഞാല്‍ സ്വീകരിക്കുവാന്‍ കഴിയുന്നവയെ ഞാന്‍ സ്വീകരിക്കും . അതല്ല മാനസിക രോഗികള്‍ അസഭ്യം പറഞ്ഞ് എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് എങ്കില്‍ അത് സ്വയം തൂറി തോല്‍ക്കുകയാണ് എന്ന് വിഡ്ഢികള്‍ മനസിലാക്കുക .

Related Posts with Thumbnails
  1. കാപ്പിലാന്‍ says:

    :)

  2. Mayoora says:

    അയച്ചുവെന്ന് പറയപ്പെട്ടുന്ന മെയിലിന് മറുപടി കിട്ടിയോ?
    മൗനത്തിന് ബോധപൂര്വ്വമായ അവഗണനയെന്ന് കൂടി അര്‍ത്ഥമുണ്ട്.

  3. Mayoora says:

    I have commented in the post you published in Boolokamonline, where it went to comment moderation. Dont force me to repeat those here too.

  4. gopivettikkat says:

    ഉം …ഉം

  5. ഞാന്‍ says:

    ഇവിടെന്താപ്പ നടക്ക്ണെ?
    ഒരെത്തും പിടിയും കിട്ട്ണില്ലല്ലോ ദേവ്യേ…!
    ശിവ..ശിവ..

  6. ഞാന്‍ says:

    ഗോപ്യേ..ജ്ജ്ജ് മ്മടെ രാമേദ്രന്റെ അയല്‍വാസിയാ..?
    വെട്ടിക്കാട്ട് ന്ന് കണ്ട് ചോദ്യതാണേ..!
    ഉം..ഉം..

  7. കാപ്പിലാന്‍ says:

    ബോധപൂര്‍വ്വമായ അവഗണന ആയിരുന്നു എന്ന് മയൂര പറഞ്ഞപ്പോള്‍ മനസിലായി . സന്തോഷം . ഒരു കവിതയെ നിരൂപിക്കുവാനും ആസ്വദിക്കുവാനും ഉള്ള അവകാശം ഒരാസ്വാധകന്‍ , വായനക്കാരന്‍ എന്നീ നിലയില്‍ എന്നില്‍ ഉണ്ട് . മയൂരയെ വ്യക്തിഹത്യ ചെയ്യുന്നതായി ഇത് വായിച്ചിട്ട് തോന്നുന്നുവോ ? എങ്കില്‍ കഷ്ടമെന്നേ പറയുന്നുള്ളൂ . ബാലചന്ദ്രന്‍
    ചുള്ളിക്കാടിന്റെ അന്തര്‍ദ്ധനം എന്ന കവിതയാണ് ആദ്യമായി ഞാന്‍ നിരൂപിക്കുന്നത്. അത് നിരൂപിച്ചപ്പോഴാണ് ഒരു ഗവിയുടെ വേഷം മാത്രമല്ല നിരൂപകന്റെ വേഷവും എനിക്ക് നന്നായി ഇണങ്ങും എന്ന് എനിക്ക് തന്നെ ബോധ്യമാകുന്നത്‌ . ഇനിയും ഇതുപോലുള്ള കവിതകള്‍ ഭാവിയില്‍ നിരൂപിക്കണം എന്നാണ് ആഗ്രഹം . അതിന് ദയവായി തടസം നില്‍ക്കരുത്‌ .എനിക്ക്
    ഇംഗ്ലീഷ് അറിയില്ല എന്നത് ബൂലോകത്തെ എല്ലാവര്‍ക്കും അറിയാമല്ലോ . അതുകൊണ്ട് ബൂലോകം ഓണ്‍ ലൈന്‍ പത്രത്തില്‍ എന്ത് നടന്ന് എന്നോ മറ്റോ ഒന്നും മനസിലായില്ല .

    എന്‍റെ ഗവിതയും ഒന്നോ രണ്ടോ നിരൂപിച്ചോളൂ . അതൊക്കെയല്ലേ ഒരു രസം .

  8. എല്ലാം നല്ലതായി ഭവിക്കട്ടെ..

  9. കാപ്പിലാന്‍ says:

    ഒരോ പോസ്റ്റുകളും ഒരോ ചൂണ്ടകളാണ്
    ഈ ചൂണ്ടയില്‍ മയൂരക്ക് ദുഃഖം
    എനിക്ക് സന്തോഷം
    ഇങ്ങനെ കവിത വീണ്ടും പല തലങ്ങളില്‍
    ഇനി എല്ലാവരും വീട്ടില്‍ പോയി ഉറങ്ങ്‌ :)

  10. ഞാനേ,
    ഗോപി ന്റെ അയല്‍വാസ്യല്ലാട്ടാ.. സ്വന്തം ചേട്ടനാ…

    അമ്പട ഞാനേ..!!

    :)